Writers
Sreekumar K
Contact

Contact Form
Articles
Profile
- Trivandrum
- India
- ഇന്ത്യയിലെ പ്രശസ്തമായ വിവിധ സ്കൂളുകളിൽ അധ്യാപകനായിരിക്കേ തന്നെ ഇംഗ്ലീഷ് സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദമുള്ള, "എസ് കെ" എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന, ശ്രീകുമാർ കെ സാഹിത്യ രചനയും ഒപ്പം നടത്തിയിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും കവിതകളും കഥകളുമെഴുതുന്ന ശ്രീകുമാരിന്റെ ഇംഗ്ലീഷിലുള്ള കഥകലാണ് കൂടുതൽ പ്രശസ്തം. Literary Vibes എന്ന ഓൺലൈൻ വാരിക അതിൻറെ നൂറു എഡിഷനുകളിലെ ഏറ്റവും നല്ല കഥയായി തിരഞ്ഞെടുത്തത് ഇദ്ദേഹത്തിൻറെ The Inverted Cross എന്ന കഥയാണ്. ഇദ്ദേഹത്തിൻറെ Shyamala's Daughter, Take Care, Bye! എന്നീ കഥകളടങ്ങുന്ന Bitter Almonds എന്ന ആന്തോളജി കഴിഞ്ഞ ദിവസം മുംബയിൽ പ്രകാശിതമായി. ശ്രീകുമാറിൻറെ News Review എന്ന കവിത അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തിയ Adventures on an Empty Stomach എന്ന എണ്ണൂറിലധികം പേജുള്ള ഒരു ജീവചരിത്രത്തെ കുറിച്ച് ശ്രീ ശശി തരൂർ a truly magnificent work എന്നാണ് പറഞ്ഞത്. ഉപനിഷത്തുകളിലെ മായാവാദം എന്ന വിഷയത്തിൽ ഒരു ഗവേഷണഗ്രന്ഥത്തിൻറെ പണിപ്പുരയിൽ ഏർപ്പെട്ടിരിക്കുന്ന ഇദ്ദേഹം സാഹിത്യത്തെ വസ്തുനിഷ്ഠമായും സാങ്കേതികമായും സമീപിക്കുകയും സ്വന്തം കൃതികളുടെ രചനയിലും പാശ്ചാത്യ പൗരസ്ത്യവിമർശനതത്വങ്ങൾ പാലിച്ചുപോരുന്നു. ഒന്നേകാൽ ലക്ഷത്തിലധികം സന്ദർശകരുള്ള www.necessityschool.com എന്ന സ്വന്തം വെബ്സൈറ്റിലൂടെയും എഴുത്താണി എന്ന പേരിലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയും ഇദ്ദേഹം പുതിയ രചയിതാക്കൾക്ക് കഥാരചനയിൽ പരിശീലനവും നൽകി വരുന്നു. അന്താരാഷ്ട്രപുരസ്കാരങ്ങൾ നേടിയ ആറു ചലച്ചിത്രങ്ങൾ നിർമ്മിച്ച ഫിഫ്ത് എലമെന്റ് ഫിലിമ്സിന്റെ പാർട്ണറും ആണ് ശ്രീകുമാർ.